ഇടുക്കി ജില്ലാ ലൈബ്രറി കൗൺസിൽ മുട്ടത്ത് പ്രവർത്തിക്കുന്ന ജില്ലാ ജയിലിലെ തടവുകാർക്ക് വേണ്ടി കുട നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ജയിൽ ലൈബ്രറിക്ക് അനുവദിച്ച ഗ്രാന്റ് ഉപയോഗിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്.
പരിശീലനത്തിന്റെ ഉദ്ഘാടനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എം.ബാബു നിർവ്വഹിച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് ഇമാം റാസി ടി.എ. അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജയിൽ വെൽഫെയർ ഓഫീസർ ലിജി പ്രവീൺ സ്വാഗതം ആശംസിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.സുകുമാരൻ ,ജയിൽ അസി.സൂപ്രണ്ട് ആരിഫ് കെ.എം., ജില്ലാ ലൈബ്രറി ഓഫീസർ രാജേഷ് കെ.എസ്.എന്നിവർ പങ്കെടുത്തു.സുജാത.ജെ, എം.കെ. സരളമ്മ എന്നിവർ പരിശീലനത്തിന് നേത്യത്വം നൽകി.