പന്നിയാർകുട്ടി : ഹൈറേഞ്ചിലെ അതിപുരാതനമായ തെക്കൻ പഴനി എന്നറിയപ്പെടുന്ന എസ്. എൻ. ഡി. പി. യോഗം ശാഖാ നമ്പർ 1712 പന്നിയാർകുട്ടി അറുമുഖശക്തി ക്ഷേത്രത്തിന്റെ ചുറ്റമ്പല നിർമ്മാണ കട്ടിള വയ്പ്പ് നാളെ രാവിലെ 7.45 നും 8.15 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും.
ക്ഷേത്രം തന്ത്രി നീലകണ്ഠൻ നമ്പൂതിരിപാട് ക്ഷേത്രം മേൽശാന്തി സതീഷ് ശാന്തികൾ ക്ഷേത്രം ശാന്തി അമ്പാടി ശാന്തികൾ തുടങ്ങിയവരുടെ കാർമ്മികത്വത്തിൽ രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിക്കും. യോഗം അസി. സെക്രട്ടറി കെ. ഡി. രമേശ്, യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ, യൂണിയൻ സെക്രട്ടറി കെ. എസ്. ലതീഷ്കുമാർ, യൂണിയൻ കുടുംബയോഗ കോ-ഓർഡിനേറ്റർ വി. എൻ. സലിംമാസ്റ്റർ തുടങ്ങിയവർ പങ്കെടുക്കും.
രാവിലെ 6 ന് നട തുറപ്പ്, 6.30 ന് ഉഷപൂജ, 7 ന് ഗണപതിഹോമം, 7.45 നും 8.15 നും മദ്ധ്യേ ചുറ്റമ്പലത്തിൻ്റെ കട്ടിളവയ്പ്പ്. എന്നിവ നടക്കും.