varshikam
തൊടുപുഴയിൽ നടന്ന സാഹിത്യവേദി വാർഷികാഘോഷം എഴുത്തുകാരനും സഞ്ചാരിയും പ്രഭാഷകനുമായ സി.എ. ശശിധരൻ നായർ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: സാഹിത്യവേദിയുടെ 24-ാം വാർഷികാഘോഷം പെൻഷൻ ഭവനിൽ നടന്നു. വാർഷികാഘോഷ സമ്മേളനം എഴുത്തുകാരനായ സി.എ. ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. സാഹിത്യവേദി പ്രസിഡൻ്റ് മധു പത്മാലയം അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകനായ കെ.ആർ. സോമരാജൻ മുഖ്യപ്രഭാഷണം നടത്തി. സമിതിയിലെ മുതിർന്ന അംഗളായ എസ്.ബി. പണിക്കർ, സിസിലിയാമ്മ പെരുമ്പനാനി, ഇന്ദിര രവീന്ദ്രൻ, അച്ചാമ്മ തോമസ്, കല്യാണി വാസുദേവൻ എന്നിവരെ ആദരിച്ചു. സെക്രട്ടറി എൻ. ബാലചന്ദ്രൻ, വൈസ് പ്രസിഡൻ്റ്‌ ആരതി ഗോപാൽ, മുണ്ടമറ്റം രാധാകൃഷ്ണൻ, രാജൻ തെക്കുംഭാഗം, എസ്.ജി. ഗോപിനാഥൻ, വി.കെ. സുധാകരൻ, ശശികല സുരേഷ് എന്നിവർ പ്രസംഗിച്ചു.