pic
കെ.എസ്.എഫ്.ഇ.ഗാലക്സി ചിട്ടികളുടെ സമ്മാന പദ്ധതിപ്രകാരം ഏർപ്പെടുത്തിയ ഖാദി ഉത്പന്നങ്ങൾ തൊടുപുഴ കെ.ജി.എസിൽ സംസ്ഥാന ഖാദി ബോർഡ് അംഗം കെ.എസ്. രമേഷ് ബാബു വിതരണം ചെയ്യുന്നു

തൊടുപുഴ: കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളുടെ സമ്മാന കൂപ്പൺ വിജയികൾക്ക് സമ്മാനതുക കെെമാറി. 3500 രൂപയുടെ ഖാദി ഉത്പന്നങ്ങളാണ് സംസ്ഥാന ഖാദി ബോർഡ് അംഗം കെ.എസ്. രമേഷ് ബാബു തൊടുപുഴ ഖാദി ഗ്രാമ സൗഭാഗ്യയിൽ വിതരണം ചെയ്തത്. ഖാദി ഗ്രാമ വ്യവസായ ഡപ്യൂട്ടി ഡയറക്ടർ ഇ. നാസർ അദ്ധ്യക്ഷത വഹിച്ചു.