പീരുമേട്: കീരിക്കരയില സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്ക്‌ പോയി മടങ്ങുകയായിരുന്ന തൊഴിലാളി സ്ത്രീക്ക് ജീപ്പിൽ നിന്ന് വീണ് പരിക്കേറ്റു. അരണയ്ക്കൽ എസ്റ്റേറ്റിൽ പാൽക്കനിക്കാണ് (34) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചോടെ ഏലത്തോട്ടത്തിൽ നിന്ന്‌ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി പോകുമ്പോൾ വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷന് സമീപമെത്തിയപ്പോഴായിരുന്നു അപകടം. ജീപ്പിന്റെ ഡോർ തുറന്ന് സെൽവക്കനി തെറിച്ച്‌ റോഡിലേയ്ക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും കൈയ്ക്കും ഗുരുതര പരിക്കേറ്റ ഇവരെ വണ്ടിപ്പെരിയാർ സഹകരണ ആശുപത്രിയിൽ പ്രവേശിച്ചു.