അടിമാലി: എസ്എൻഡിപി യോഗം ട്രെയിനിങ് കോളേജ് 2024- 26 ബാച്ചിന്റെ ഉദ്ഘാടനം കോളേജ് മാനേജ്മെന്റ് പ്രതിനിധി ബിജു മാധവൻ നിർവഹിച്ചു. 35 വർഷക്കാലമായി ഇടുക്കി ജില്ലയിൽ നിരവധി അദ്ധ്യാപകരെ സൃഷ്ടിച്ച മികച്ച സ്ഥാപനമാണിതെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. പ്രമീള അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.ബി. ഷിബു, വി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എം..എസ്. സജി, എച്ച്.എസ്.എസ്. പ്രിൻസിപ്പൽ വിനോദ് കുമാർ, എച്ച്.എസ്. പ്രധാനാദ്ധ്യാപകൻ ദിലീപ് കുമാർ, അനൂപ സൂസൻ ചെറിയാൻ,അമൽരാജ്, എ.ഗീത തുടങ്ങിയവർ സംസാരിച്ചു.