തൊടുപുഴ: താലൂക്ക് റൂറൽ മർച്ചന്റ്സ് വെൽഫെയർ സഹകരണ സംഘത്തിൻറെ ആഭിമുഖ്യത്തിൽ സംസ്ഥാന സഹകരണ വകുപ്പിന്റെയും കൺസ്യൂമർഫെഡിന്റെയും സഹകരണത്തോടെ ഇടവെട്ടിയിൽ സഹകരണ ഓണ വിപണി ആരംഭിക്കും. നാളെ രാവിലെ 9ന് ഇഎംഎസ് ഭവന് സമീപമുള്ള മുണ്ടയ്ക്കൽ ബിൽഡിംഗിൽ സംഘം പ്രസിഡൻറ് ജയകൃഷ്ണൻ പുതിയേടത്ത് ഇടവെട്ടി എൻ.എസ്എസ് കരയോഗം പ്രസിഡൻറ് എം കെ നാരായണമേനോന് ആദ്യ വില്പന നടത്തി ഉദ്ഘാടനം നിർവഹിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ, സംഘം ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.ഓണ വിപണിയിൽ നിന്നും നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ ലഭ്യമാകും.

മട്ട അരി കിലോ- 30 രൂപ

ജയ അരി കിലോ-29രൂപ

പച്ചരി കിലോ-26രൂപ

പഞ്ചസാര കിലോ- 27രൂപ

ചെറുപയർകിലോ-92രൂപ

ഉഴുന്ന്കിലോ- 95രൂപ

വൻപയർകിലോ -75രൂപ

തുവരപ്പരിപ്പ് കിലോ-111രൂപ

വൻകടല കിലോ -69രൂപ

വത്തൽ മുളക് 500 ഗ്രാമിന്-75രൂപ

മല്ലി500 ഗ്രാമിന് -39 രൂപ

വെളിച്ചെണ്ണ 500 മില്ലി.- 55രൂപ