കുമളി: കേരള വിശ്വകർമ്മ സഭ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ഋഷി പഞ്ചമി ദിനം ആഘോഷിച്ചു . ആഘോഷ പരിപാടിയിൽ യൂണിയൻ പ്രസിഡന്റ് സി എസ് ഗോപി അദ്ധ്യക്ഷനായി .കേരള വിശ്വകർമ്മ സഭ ട്രഷറർ സതീഷ് പുല്ലാട്ട് ഉദ്ഘാടനം ചെയ്തു .
സംസ്ഥാന സമിതി അംഗം മുരളീധരൻ അഴകംതകടിയിൽ യൂണിയൻ സെക്രട്ടറി സജി വെമ്പള്ളി വിശ്വകർമ്മ മഹിളാ സമാജം സെക്രട്ടറി ഷീബ ജയൻ ഗിരിജ സോമൻ രോഹിത് രാജ്, ഈ . ടി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു പരിപാടികൾക്ക് ശ്രീകുമാർ, മോഹനൻ ,മുരളി ബിന്ദു സതീഷ് ,ഗീത രാജു, വത്സല പ്രസനകുമാർ ,ശോഭന സുരേഷ് , സിനി ജ്യോതി, ലതാ ഗോപി എന്നിവർ നേതൃത്വം നൽകി.
17ന് തിരുവനന്തപുരത്ത് നടത്തുന്ന വിശ്വകർമ്മ ദിനാചരണത്തിൽ താലൂക്ക് യൂണിയനിൽ നിന്നും 250 പേരെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.