പീരുമേട്:സമാനതകളില്ലാത്ത പ്രകൃതി ദുരന്തം അഭിമുഖീകരിച്ച വയനാടിനായി ഒത്തുചേരാം എന്ന ആശയവുമായി എഫ്.എസ്.സി റ്റി ഒ പീരുമേട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്വത്തിൽ കുടുംബ സംഗമം നടത്തി. സാഹിത്യകാരിയും മുരിക്കടി സ്‌കൂളിലെ അദ്ധ്യാപികയുമായ സ്മിത ആർ നായർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. എൽ ശങ്കിലി അദ്ധ്യക്ഷത വഹിച്ചു..കെ.എസ്.റ്റി.എ സംസ്ഥാന കമ്മറ്റി അംഗം എം .രമേഷ്, രാജിവ് ജോൺ, മഹേഷ് എസ് എന്നിവർ സംസാരിച്ചു.