കട്ടപ്പന :വാഴവര നിർമലാസിറ്റിയിൽ നിർമാണം പൂർത്തിയായ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ രാജയോഗ ധ്യാനകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 8.30ന് നടക്കുന്ന ഗൃഹപ്രവേശചടങ്ങുകൾക്ക് ശേഷം ,10 ന് വെള്ളയാംകുടി സെന്റ് ജോർജ് പള്ളി പാരിഷ് നടക്കുന്ന വിശ്വശാന്തി മഹോത്സവം മന്ത്രി റോഷി അഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും. ബ്രഹ്മാകുമാരി സോണൽ ഡയറക്ടർ രാജയോഗിനി ബ്രഹ്മാകുമാരീസ് ബീനാ ബഹൻ ജീ അദ്ധ്യക്ഷയാകും. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീനാ ടോമി, എൻ.എസ്.എസ് ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ആർ. മണിക്കുട്ടൻ, എൻ.എൻഡിപി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സരസ്വതി വിദ്യാപീഠം സ്‌കൂൾ ചെയർമാൻ ശ്രീനഗരി രാജൻ, എസ്എൻഡിപി യോഗം വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, വാർഡ് കൗൺസിലർ ജൂലി റോയി, മഹീന്ദ്ര ഹൊറൈസൺ ഗ്രൂപ്പ് ജില്ലാ ജനറൽ മാനേജർ പവിത്രൻ വിമേനോൻ തുടങ്ങിയവർ സംസാരിക്കും. ജില്ലയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ശ്രേഷ്ഠകർമ പുരസ്‌കാരം നൽകി ആദരിക്കുമെന്ന് . എസ് സുജാത, ശ്രീനഗരി രാജൻ , ബി .കെ അരവിന്ദാക്ഷൻ , ബി കെ കൃഷ്ണകുമാർ ബി കെ അശോക് പിള്ള എന്നിവർ പറഞ്ഞു.