തൊടുപുഴ : പിണറായി സർക്കാർ തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തികളായി മാറ്റിയെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു. കഴിഞ്ഞ മാർച്ചു മാസം നൽകിയ4ാമത്തെ ഗഡു പദ്ധതി വിഹിതം മരവിപ്പിച്ചതുമൂലം കരാർ ഏറ്റെടുക്കാൻ ആളില്ല. ജനപ്രതിനിധികൾക്ക് നാട്ടിൽ ഇറങ്ങി നടക്കാൻ വയ്യാത്ത സ്ഥിതിയായി. ഇതിനെതിരെയുള്ള സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും കളക്ട്രേറ്റിലേയ്ക്ക് ജനപ്രതിനിധികളുടേയും യു ഡി എഫ് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും. സമര പരിപാടി ഡീൻ കുര്യാക്കോസ് എം.പി.ഉദ്ഘാടനം നിർവ്വഹിക്കും. പരിപാടിയുടെ വിജയത്തിനായി തൊടുപുഴയിൽ ചേർന്ന നിയോജകമണ്ഡലം യോഗം ചേർന്നു.