
പീരുമേട്: കൊട്ടാരക്കര -ദിണ്ടിക്കൽ ദേശീയപാത വാഹനയാത്രക്കാർക്ക്സ്ഥിരം അപകട മേഖലയാകുന്നു.
എൻ.എച്ച്. 183 ൽഈ പ്രദേശത്ത് ഒരു വർഷത്തിനുള്ളിൽ പത്തിലധികം വാഹന അപകടം മത്തായി കൊക്ക ഭാഗത്തു മാത്രം ഉണ്ടായിട്ടുണ്ട്. റോഡ് സുരക്ഷാ സംവിധാനങ്ങൾ ഇവിടെ ഇല്ലാത്തത് നിരന്തര അപകടത്തിന് ഇടയാക്കുന്നു.
മുൻമ്പ് പലപ്പോഴും വാഹന അപകടം ഉണ്ടായപ്പോൾ തകർന്ന ക്രാഷ് ബാരിയർ ഇതുവരെയും പുന സ്ഥാപിച്ചിട്ടില്ല. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാരെ റോഡും,കുഴിയും തമ്മിൽ വേർതിരിക്കുന്ന ഭാഗത്ത് ക്രാഷ് ബാരിയർ ഇല്ലാത്തത് ഡ്രൈവർമാരെ വല്ലാതെ കുഴയ്ക്കുന്നു. കുമളി ഭാഗത്തുനിന്നും കോട്ടയത്തേക്ക് വരുന്ന വാഹനങ്ങൾ മത്തായി കൊക്കയ്ക്ക് മുൻപായി വളവ് തീർന്ന് നിരപ്പായ ഭാഗത്തേക്ക് വണ്ടികൾ എത്തുമ്പോൾ അമിത വേഗം മൂലം അപകടം ഉണ്ടാകാനിടയാകുന്നു. മൂടൽമഞ്ഞും, ചാറ്റൽ മഴയും അപകടം വർദ്ധിക്കാനിടയാകുന്നു.
അന്യ സംസ്ഥാന വാഹനങ്ങളും ടൂറിസ്റ്റു വാഹനങ്ങളുമാണ് അപകടത്തിൽപ്പെടുന്നതിലധികവും. മുണ്ടക്കയം മുതൽ കുമളി വരെയുള്ള ദേശിയ പാത 183ന്റെ നവീകരണം വൈകുന്നത് പ്രതിസന്ധി സ്ഷ്ടിക്കുന്നു. മത്തായി കൊക്കയ്ക്ക് സമീപം മാസങ്ങൾക്ക് മുൻപ് റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് മണ്ണ് ഒലിച്ചു പോയത് റോഡിന് സുരക്ഷാഭീക്ഷണി ഉയർത്തുകയാണ്. മൂന്ന് മാസം ആയിട്ടും ദേശീയ പാത അധികൃതർ സംരക്ഷണഭിത്തി തകർന്ന ഭാഗത്ത് ആവശ്യമായ നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യാൻ തയ്യാറായിട്ടില്ല. ഇപ്പോഴും ടാർ വീപ്പ റോഡിന്റെ വശങ്ങളിൽ നിരത്തി വച്ച് ചുമപ്പ് റിബൻകെട്ടി അപകട സൂചന നൽകുന്ന മുന്നറിയിപ്പാണ് അധികൃതർ ചെയ്യുന്നത്.
റോഡിന് വീതി കുറഞ്ഞ ഭാഗത്ത് വാഹനങ്ങൾ ഒരു വശത്ത് കൂടി മാത്രമാണ് ഇപ്പോഴും വാഹനങ്ങൾമത്തായി കൊക്ക ഭാഗത്ത് കൂടി കടന്നുപോകുന്നത്.