വെള്ളത്തൂവൽ : വാർദ്ധക്യം ആനന്ദകരം ആയുഷ് മിഷനിലൂടെ എന്ന സന്ദേശം ഉയർത്തി നാഷണൽ ആയുഷ് മിഷനും വെള്ളത്തൂവൽ ഗ്രാമപഞ്ചായത്തും വെള്ളത്തൂവൽ ആയുഷ് സെന്ററും സംയുക്തമായി സംഘടിപ്പിച്ചഹോമിയോ മെഡിക്കൽ ക്യാമ്പ് ചെങ്കുളം ഗവൺമെന്റ് എൽ പി സ്‌കൂളിൽ നടന്നു.ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ടി.എ അനിഷാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ക്യാമ്പ് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിബി എൽദോസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിസറിപരീക്കുട്ടി,സിഡിഎസ് ചെയർപേഴ്സൺ സ്മിതാ സാബു എന്നിവർ സംസാരിച്ചുഡോഞ്ഞ സുമിയ ചന്ദ്രൻ,ഡോ. ടി.എ അനിഷാദ് എന്നിവർ രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകളും നൽകി.