പീരുമേട്: നെല്ലിമല -ആറ്റോരം റോഡ് പുനർ നിർമ്മിക്കാനായി 38 ലക്ഷം രൂപ അനുവദിച്ചതായി വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു.. റോഡിൽ കഴിഞ്ഞ കുറെ കാലമായി കാൽനടയായി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. കൊട്ടാരക്കര- ഡിണ്ടിക്കൽദേശിയപാതയിൽ നിന്നുളള ഒരു കിലോമീറ്റർദൂരം റോഡാണ് പുനർ നിർമ്മിക്കുന്നത്. ഇതിനായി എം.എൽ എ ആസ്തി വികസന ഫണ്ടിൽനിന്നും 38 ലക്ഷം രൂപ അനുവദിച്ചതിന്റെ ഭരണാനുമതി ലഭിച്ചതായി വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് നിർവഹണചുമതല. ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.