cycle
ജെ.സി.ഐ. തൊടുപുഴ ഗ്രാൻഡ് ന്റെ ആഭിമുഖ്യത്തിൽനടത്തിയ സൈക്കിൾ വിതരണം സിനിമാതാരം ജാഫർ ഇടുക്കി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: ജെ.സി.ഐ. തൊടുപുഴ ഗ്രാൻന്റിന്റെ ആഭിമുഖ്യത്തിൽ മിന്നൽ സൈക്കിൾസും ലൂണാർ ഗ്രൂപ്പുമായി ചേർന്ന് മയാത്രാക്ലേശം അനുഭവിക്കുന്ന 17 കുട്ടികൾക്കുള്ള സൈക്കിൾ വിതരണം നടത്തി. സിനിമാതാരം ജാഫർ ഇടുക്കി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജെ.സി.ഐ. പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് അദ്ധ്യക്ഷത വിഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ , മുനിസിപ്പൽ കൗൺസിലർമാരായ ബിന്ദു പദ്മകുമാർ ,നീനു പ്രശാന്ത്, സജമി ഷിംനാസ്, കെ. ദീപക് , പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളിൽ ,മർച്ചൻ്സ് അസ്സോസിയേഷൻ സെക്രട്ടറി നവാസ് സി.കെ ,മർച്ചന്റ്സ് യൂത്ത് വിംഗ് പ്രസിഡൻ് പ്രജീഷ് രവി, ജെ.സി.ഐ. സെക്രട്ടറി ജീസ് ജോൺസൺ, തുടങ്ങിയർ പങ്കെടുത്തു.