മുട്ടം: മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി കുത്തിപ്പൊളിച്ച തോട്ടിൻകര- ചള്ളാവയൽ റോഡ് ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തോട്ടിൻകരയിൽ നിന്ന് ചള്ളാവയലിലേക്ക് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തും. മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കള്ളിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ഉന്നതാധികാര സമിതി അംഗം അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോസി ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.