rally

കട്ടപ്പന :പരിസ്ഥിതി ദുർബല മേഖലയുടെ പരിധിയിൽ നിന്നും ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിച്ച് ഇൻഫാം വണ്ടൻമേട് ഗ്രാമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. പരിസ്ഥിതി ദുർബല മേഖലയുടെ പരിധിയിൽ നിന്നും ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചത്. റാലിക്ക് ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം രാജൻ സാത്തി മുഖ്യപ്രഭാഷണം നടത്തി.ഇൻഫാം ഭാരവാഹികളായ തങ്കച്ചൻ മുട്ടംതോട്ടിൽ,ദേവസ്യ ഇരട്ടമുണ്ടക്കൽ,തോമസ് കല്ലുംമാക്കൽ,മാർട്ടിൻ കിടങ്ങയിൽ,സന്തോഷ് മങ്കന്താനം,സണ്ണി മണക്കുഴി,സാബു ചാവരുപാറ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.