കട്ടപ്പന :അഖില കേരള വിശ്വകർമ്മ മഹാസഭ ഇടുക്കി താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ഋഷി പഞ്ചമി ദിനാഘോഷവും കുടുംബ സംഗമവും നടന്നു. കട്ടപ്പന സി.എസ്.ഐ. ഗാർഡൻ ഓഡിറ്റോറിയത്തിലാണ് പരുപാടി സംഘടിപ്പിച്ചത്ഹരിദാസ് ആചാര്യയുടെ കാർമ്മികത്വത്തിൽ നടത്തിയ പ്രാർത്ഥനാ സദസോടെയാണ് പരിപാടി ആരംഭിച്ചത്. ആഘോഷ കമ്മറ്റി ചെയർമാൻ സി.എൻ. രാജപ്പൻ ആചാരി അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് . ഇ ആർ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നഗരസഭാ കൗൺസിലർമാരായ ധന്യ അനിൽ, ഐബി മോൾ രാജൻ എന്നിവർ മുതിർന്ന അംഗങ്ങളേ ആദരിച്ചു. വിശ്വകർമ്മ നവോദ്ധാൻ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് . മുരളീദാസ് സാഗർ സന്ദേശം നൽകി.ഭാരവാഹികളായ പി.കെ. മധു,പി.എൻ. കൃഷ്ണൻ കുട്ടി, പി.വി.ശശീന്ദ്രൻ, ലതാ രാജൻ, സുധ നാരാജൻ, വത്സമ്മ വിജയൻ, ശാരിക രാജൻ, രാജി ഗോപാലകൃഷ്ണൻ, സുഭാഷ് എം വി, ശരണ്യ റജി, സ്‌കന്ദൻ ഹരിലാൽ, അഭിറാം ശശിധരൻ, മോഹൻ വാഴാട്ട് തുടങ്ങിയവർ സംസാരിച്ചു.