മണക്കാട്: മണക്കാട് ഗ്രാമപഞ്ചായത്ത്- ആയുർവ്വേദ ഡിസ്പെൻസറി - അരിക്കുഴ ഹോമിയോ എൻ.എച്ച്.എം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. അരിക്കുഴ സ്കൂൾ ഹാളിൽ നടക്കുന്ന ക്യാമ്പിൽ വിദഗ്ദ്ധരായ മെഡിക്കൽ ടീം രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകൾ നൽകും. നാഷണൽ ആയൂഷ് മിഷനും സംസ്ഥാന ആയൂഷ് വകുപ്പും ചേർന്ന് നടത്തുന്ന ഈ ക്യാമ്പിൽ ഷുഗർ, പ്രഷർ എന്നിവ ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യവും സൗജന്യമായി ഒരുക്കിയിട്ടുണ്ട്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കായി നടത്തുന്ന വയോജന മെഡിക്കൽ ക്യാമ്പിന്റെ പ്രയോജനം എല്ലാ വയോജനങ്ങൾക്കും ലഭ്യമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ജേക്കബ് അറിയിച്ചു.
വാഴത്തോപ്പ്: വാഴത്തോപ്പ് ഗവ.ഹോമിയോ ഡിസ്പെൻസറിയും , വാഴത്തോപ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന വയോജന മെഡിക്കൽ ക്യാമ്പ് നാളെ രാവിലെ 10 ന് തടിയമ്പാട് കമ്മ്യൂണിറ്റ് ഹാളിൽ നടക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബിന്റെ അദ്ധ്യക്ഷതയിൽൽേരുന്ന യോഗത്തിൽ പ്രസിഡന്റ് ജോർജ്ജ് പോൾ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ ഓഫീസർ ഡോ. ഹുസ്ന, ഡോ. ഷിനി.പി എന്നിവർ ക്യാമ്പ് നയിക്കും. ഡോ. ആര്യ പ്രദീപ് യോഗ പരിശീലനം നയിക്കും. ജനറൽ മെഡിക്കൽ ക്യാമ്പ്, ആരോഗ്യ സ്ക്രീനിംഗ്, സൗജന്യ രക്തപരിശോധന, വയോജനങ്ങൾക്കുള്ള പ്രത്യേക യോഗ പരിശീലനം എന്നിവ ക്യാമ്പിന്റെ സവിശേഷതയാണ്.