വണ്ണപ്പുറം: സംസ്ഥാന സർക്കാരിന്റെ "റീബിൽഡ് വയനാട് " ഫണ്ട് സമാഹരണ പദ്ധതിയിലേക്ക് വണ്ണപ്പുറം ഹിറാ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും, സ്റ്റാഫും പങ്കാളികളായി. സ്കൂൾ മാനേജ്മെന്റിന്റേയും, സ്കൂൾ പി.ടി. എ യുടെയും നേതൃത്വ ത്തിൽ സമാഹരിച്ച തുകയുടെ ചെക്ക് സ്കൂൾ ഹെഡ് ബോയ് സാബിത്ത് നൗഷാദ് കളക്ടർ വി. വിഘ്നേശ്വരിക്ക് കൈമാറി. കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ റെജിമോൻ ജോസഫ്, ചെയർമാൻ കെ.ഇ മുഹമ്മദ് കുറുമാട്ടുകൂടി, നൂറുൽ ഇസ്ലാം ചാരിറ്റബിൾ സൊസൈറ്റി ജനറൽ സെക്രട്ടറി ഷൗക്കത്ത് വെളിയത്തുകൂടി എന്നിവർ സന്നിഹിതരായിരുന്നു.