തൊടുപുഴ : ജീവനക്കാരുടേയും അദ്ധ്യാപകരുടേയും കുടുംബ സംഗമം നടത്തി. എഫ് എസ് ഇ ടി ഒ തൊടുപുഴ മേഖല കമ്മറ്റിയാണ് ഓണത്തോടനുബന്ധിച്ച് ജീവനകാർക്കും അധ്യാപകർക്കും കുടുംബാംഗങ്ങളോടൊപ്പം ഒത്തു ചേരാൻ വേദിയൊരുക്കിയത്.തൊടുപുഴ എ പി ജെ അബ്ദുൾ കാലാം ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം സാഹിത്യകാരനും അദ്ധ്യാപകനുമായ അജയ് വേണു പെരിങ്ങാശ്ശേരി ഉദ്ഘാടനം ചെയ്തു.ജീവനക്കാരുടെയും കുടുംബാംഗങ്ങളുടേയും കലാപരിപാടികൾ കൊണ്ട് സമ്പന്നമായ കുടുംബ സംഗമം വയനാട്ടിലെ ദുരിതബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.മേഖല പ്രസിഡന്റ് കെ. എ ബിനുമോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ .ജി. ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി .എം ഹാജറ, കെ. ജി. ഒ .എ സംസ്ഥാന കമ്മറ്റിയംഗം പി .എം ഫിറോസ്, കെ .ജി. എൻ .എ ജില്ലാ സെക്രട്ടറി സി. കെ സീമ, മേഖല സെക്രട്ടറി റ്റി .ജി രാജീവ് എന്നിവർ പ്രസംഗിച്ചു.