തൊടുപുഴ: തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് ശേഷം പുതുക്കിയ വിജ്ഞാപനം വന്നപ്പോൾ ജില്ലാ പഞ്ചായത്തിൽ ഡിവിഷനുകളുടെ എണ്ണം ഒന്നുകൂടി 17 ആയി. നിലവിൽ എട്ട് ഡിവിഷനുകൾ വനിതകൾക്കായാണ് സംവരണം ചെയ്തിരിക്കുന്നത്. പുതിയ വിജ്ഞാപനം അനുസരിച്ച് അത് ഒമ്പതായി ഉയരും. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും ഒരു വാർഡ് വീതം കൂടിയിട്ടുണ്ട്. 52 പഞ്ചായത്തുകളിൽ 41 ഇടത്ത് വാർഡുകൾ കൂടിയിട്ടുണ്ട്. മൂന്നാറിലും പീരുമേട്ടിലും വാർഡ് കുറഞ്ഞു. ഒമ്പത് പഞ്ചായത്തുകളിൽ മാറ്റമില്ല. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് സർക്കാർ വാർഡ് വിഭജനം നടത്തിയിരിക്കുന്നത്. അടുത്ത തദ്ദേശതിരഞ്ഞെടുപ്പ് മുതൽ പുതുക്കിയ വിജ്ഞാപനം ബാധകമാകും.
ജില്ലാ പഞ്ചായത്ത്
നിലവിലെ വാർഡുകൾ 16
പുതുക്കിയത്- 17
വനിത സംവരണം- 9
ബ്ലോക്ക് പഞ്ചായത്തുകൾ
അടിമാലി
നിലവിലെ വാർഡുകൾ- 13
പുതുക്കിയത്- 14
വനിത സംവരണം- 7
ദേവികുളം
നിലവിലെ വാർഡുകൾ- 13
പുതുക്കിയത്- 14
വനിത സംവരണം- 7
നെടുങ്കണ്ടം
നിലവിലെ വാർഡുകൾ- 13
പുതുക്കിയത്- 14
വനിത സംവരണം- 7
ഇളദേശം
നിലവിലെ വാർഡുകൾ- 13
പുതുക്കിയത്- 14
വനിത സംവരണം- 7
ഇടുക്കി
നിലവിലെ വാർഡുകൾ- 13
പുതുക്കിയത്- 14
വനിത സംവരണം- 7
കട്ടപ്പന
നിലവിലെ വാർഡുകൾ- 13
പുതുക്കിയത്- 14
വനിത സംവരണം- 7
തൊടുപുഴ
നിലവിലെ വാർഡുകൾ- 13
പുതുക്കിയത്- 14
വനിത സംവരണം- 7
അഴുത
നിലവിലെ വാർഡുകൾ- 13
പുതുക്കിയത്- 14
വനിത സംവരണം- 7