photo
ഗണപതിവിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര

ചപ്പാത്ത്: ഏലപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ വിനായക ചതുർത്ഥി ആഘോഷം നടന്നു. ക്ഷേത്രത്തിൽ നിന്ന് വൈകിട്ട് മൂന്നിന് ഗണപതിവിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ട് ഭീമങ്കൽ ദേവീക്ഷേത്രം ചിന്നാർ,​ ശ്രീകൃഷ്ണ ഭദ്രാ ക്ഷേത്രം കരിന്തരുവി എന്നിവിടങ്ങളിലെ സ്വീകരണച്ചടങ്ങുകൾക്ക് ശേഷം ചപ്പാത്ത് ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ എത്തി. സെക്രട്ടറി വി.വി. മനോജ് കുമാർ, ​പ്രസിഡന്റ് സജു എന്നിവരുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകി. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പ്രസിഡന്റ് വി.പി. ബാബു,​ സെക്രട്ടറി മഹേഷ് വി. നായർ,​ രക്ഷാധികാരി അജിത് ദിവാകരൻ,​ പി.എ. പ്രദീപ്,​ അക്ഷയ് ചന്ദ്രൻ,​ അനു അയ്യപ്പൻ,​ വനിതാസംഘം യൂത്ത് വിങ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി.