
ഇടുക്കി : സേനാപതി പഞ്ചായത്തിലേക്ക് എസ് സി പ്രമോട്ടറെ നിയമിക്കും.അഭിമുഖം 12ന് രാവിലെ 11ന് പൈനാവ് സിവില്‍ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യമാണ് യോഗ്യത. പ്രായം 40 വയസിൽ താഴെ. ഉദ്യോഗാർത്ഥികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും സേനാപതി ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരുമായിരിക്കണം.
പാസ്പോർട്ട് സെെസ് ഫോട്ടോ പതിപ്പിച്ച അപേക്ഷ, ജാതി, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്,(എസ് .എസ് എൽ.സി, അല്ലെങ്കിൽ ജനന സർട്ടിഫിക്കേറ്റ് ), വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ അസൽ , പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം.