പീരുമേട്: സംസ്ഥാനത്തെ വിദ്യാഭ്യാസ വിചക്ഷണരുടെ കൂട്ടായ്മയായ സ്കൂൾ അക്കാദമി സംസ്ഥാനത്തെ മികച്ച സ്കൂൾ പിടിഎയ്ക്ക് നൽകുന്ന സ്കൂൾ മിത്ര പുരസ് കാരം കരടിക്കുഴി സ്കൂളിന് ലഭിച്ചു.ഐ.എസ്.ഒ അംഗീകാരമുള്ള സ്കൂൾ അക്കാദമി സംസ്ഥാനത്തെ മികച്ച സ്കൂൾ പി.ടി.എ യ്ക്ക് നൽകുന്ന പുരസ്കാരമാണ്. പി.ടി.എ യുടെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ കരടിക്കുഴി സ്കൂൾ നിരവധി പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്, രക്ഷിതാക്കൾ നഷ്ടമായ വിദ്യാർത്ഥികൾക്ക് മാസം തോറും സാമ്പത്തിക സഹായം നൽകുന്ന സ്വാന്തനം പദ്ധതി, ചികിത്സ സഹായ പദ്ധതിയായ സ്നേഹനിധി, വിഭവ സമൃദ്ധമായ ഉച്ചഭക്ഷണ നൽകുന്ന രുചിക്കൂട്ട് , വായനയെ പരിപോഷിപ്പിക്കാൻ സമൂഹ ലൈബ്രറി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കരടിക്കുഴി സ്കൂൾ പി.ടി.എയുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്നുമുണ്ട്.