തൊടുപുഴ: തൊടുപുഴ താലൂക്കിലെ ഡിജിറ്റൽ സർവേ പൂർത്തിയായ 1 മുതൽ 133 വരെയുള്ള ബ്ലോക്കുകളുടെ സർവേ പൂർത്തിയാക്കിക്കൊണ്ടുള്ള സർവേ റിക്കാർഡുകളിൽ പരിശോധന നടത്തുന്നതിനും ആക്ഷേപമുള്ളവർക്ക് ഫോറം നമ്പർ 160 ൽ അപ്പീൽ സമർപ്പിക്കുന്നതിനും കൂടുതൽ സമയം അനുവദിച്ചു. ഇതിന്റെ ഭാഗമായി മണക്കാട് വില്ലേജിൽ സർവേ പൂർത്തിയാക്കി റെക്കോർഡുകളുടെ പ്രദർശനം 30 വരെ ദീർഘിപ്പിച്ചതായി ഹെഡ് സർവേയർ അറിയിച്ചു.