കുമളി. കുമളി മാലിന്യ സംസ്‌ക്കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ അവതാളത്തിൽ. കോൺഗ്രസ് കുമളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാലിന്യ സംസ്‌ക്കരണ പ്ലാന്റി ലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. കുമളി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ക്ലീൻ കുമളി ഗ്രീൻ കുമളി സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത് പ്രവർത്തിയ്ക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കുമളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുരിക്കടിയിൽ പ്രവർത്തിയ്ക്കുന്ന മാലിന്യ സംസ്‌ക്കരണ പ്ലാന്റിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. മണ്ഡലം പ്രസിഡന്റ് പി.പി റഹിം നേതൃത്വം നൽകിയ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോബിൻ കാരയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു.. ഹരിത കർമ്മസേനയും പഞ്ചായത്തിലെ ക്ലീനിംങ് തൊഴിലാളികളും ശേഖരിയ്ക്കുന്ന മാലിന്യങ്ങൾ മുരിക്കടിയിലെ പ്ലാന്റിൽ കുമിഞ്ഞുകൂടിയിരിയ്ക്കുന്നു. ഒരോ ദിവസവും പ്ലാന്റിലേയ്ക്ക് എത്തുന്ന ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിയ്ക്കുന്നതിനും ജൈവ മാലിന്യങ്ങൾ സംസ്‌കരിയ്ക്കുന്നതിനും റീസൈക്കളിംങ് യൂണീറ്റിന്റെയും ഇൻസനറേറ്ററിന്റെയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി അജൈവ മാലിന്യങ്ങളുടെ സംസ്‌ക്കരണം ഉറപ്പുവരുത്തുവാനും പഞ്ചായത്ത് ഭരിയ്ക്കുന്ന ഇടതുപക്ഷ ഭരണസമതിയ്ക്ക് കഴിയുന്നില്ല. ഇങ്ങനെ കുമിച്ചിട്ടിരിയ്ക്കുന്ന മാലിന്യം മൂലം പ്ലാന്റിന്റെ താഴെയുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണി നേരിടുന്നുണ്ടെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. മാലിന്യ സംസ്‌കരണത്തിന് സംസ്ഥാനതലത്തിൽ തന്നെ വിവിധ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലേക്ക് ഇന്ന് കടന്ന് ചെല്ലണമെങ്കിൽമൂക്ക് പൊത്തിക്കൊണ്ട് മാത്രമേ കഴിയൂ.പാന്റിൽ ജോലി നോക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെയും ഹരിത കർമ്മ സേനാംഗങ്ങളുടെയും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വേണ്ട നടപടികൾ പഞ്ചായത്ത് സ്വീകരിക്കണമെന്നും അവതാളത്തിൽ ആയിരിക്കുന്ന മാലിന്യ സംസ്‌കരണ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു