കുമളി: പീരുമേട് സബ് ജില്ലാ കായിക മേള ഒക്ടോബർ 3,4, 5 തീയതികളിൽ വെള്ളാരംകുന്ന് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. മേളയുടെ നടത്തിപ്പിനായി പീരുമേട് വാഴൂർ സോമൻ എം. എൽ. എ , എ ഇ ഒ രമേശ്, സ്‌കൂൾ മാനേജർ ഫാ.ഡോ. അഗസ്റ്റിൻ പുതുപ്പറമ്പിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ രാരിച്ചൻ നീരണക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അനസ് എന്നിവർ രക്ഷാധികാരികളായും കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു മേളയുടെ ചെയർപേഴ്സനായും,
സ്‌കൂൾ പ്രിൻസിപ്പൽ റെജി റ്റിതോമസ് ജനറൽ കൺവീനറായും ഹെഡ്മിസ്ട്രസ് സി.മിനി ജോൺ ജോയിന്റ് കൺവീനറായും ഇ.ജെ ഫ്രാൻസിസ് ഓർഗനൈസിംഗ് സെക്രട്ടറി ആയും സ്വാഗതസംഘം രൂപീകരിച്ചു.

വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ജോർജ് കണിപറമ്പിൽ, ബിനോയി നടുപറമ്പിൽ, ബിനു കീന്തനാനിക്കൽ, റെജി തോമസ്, ബിജു വർക്കി, മാത്യു കണി പറമ്പിൽ, ജാൻസി പറമ്പകത്ത്, ജെറിൻ , ജോബി പനപ്പറമ്പിൽ, എം ഗണേശൻ, അലക്സ് കല്ലറക്കൽ, റോബിൻ കാരക്കാട്ടിൽ, ഷാജി പന്തലാനി, തോമസ് ടി ജി, പാപ്പച്ചൻ തകിടിപ്പുറം, വി.സി. ജെയിംസ് , ജോബിൻ കൊട്ടൂപ്പള്ളിൽ, ബിനോജ് കുന്നേൽ, ജോസ് മരുതൂക്കുന്നേൽ, ആഷിൻ പുതിയേടത്ത് അനിത, സുനിൽ, ലിറ്റു എന്നിവരെയും തെരഞ്ഞെടുത്തു.