ഇടുക്കി : ജില്ലയിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കാലത്ത് നൽകിവരുന്ന ഓണകിറ്റ് കൂപ്പൺ ഇന്ന് വിതരണം ചെയ്യുമെന്ന് ജില്ലാ ലേബർ ആഫീസർ അറിയിച്ചു. അർഹരായ തൊഴിലാളികൾ റേഷൻ കാർഡും മറ്റ് തൊഴിൽ രേഖകളുമായി നേരിട്ടെത്തി കൂപ്പൺ കൈപ്പറ്റേണ്ടതാണ്.