പീരുമേട്: പീരുമേട്പഞ്ചായത്തും കരടിക്കുഴി സർക്കാർ ആയുർവേദ ഡിസ്‌പെൻസറിയും ചേർന്ന് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തുന്നു. അൻപതു വയസിനു മുകളിൽ പ്രായമുള്ളവർക്കായി മെഡിക്കൽ ക്യാമ്പ്, സൗജന്യ രക്ത പരിശോധന, ബോധവത്ക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് 10.30 മുതൽ ഒരുമണി വരെ പീരമേട് എസ്.എം.എസ്.ക്ലബ് ഹാളിൽ നടക്കുന്ന ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ അദ്ധ്യക്ഷത വഹിക്കും.