പീരുമേട്:കൃഷിഭവന്റെ നേതൃത്വത്തിൽ നാളെ മുതൽ 14വരെ വണ്ടിപ്പെരിയാർ കൃഷിഭവൻ ഗ്രാമീണചന്തയിൽ ഓണവിപണി നടത്തുന്നു. വിപണിവിലയേക്കാൾ 10 ശതമാനം വിലക്കുറവിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതും വിപണിവിലയേക്കാൾ 30 ശതമാനം അധികം നൽകി കർഷകരുടെ പഴം,പച്ചക്കറി ഉൽപ്പന്നങ്ങൾ വാങ്ങുന്നതുമാണ്.ഓണച്ചന്തയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ എസ്.പി. രാജേന്ദ്രൻ ഇന്ന് രാവിലെ 11.30 ന് നിർവഹിക്കും.