തൊടുപുഴ: കേരള മെഡിക്കൽ ആന്റ് സെയിൽസ് റപ്രസന്റേറ്റീവ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. മോഹനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റോബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.ജി. സാജൻ, ജില്ലാ സെക്രട്ടറി ജോമോൻ തോമസ്, ട്രഷറർ ഗ്ലാഡ്വിൻ ജോർജ്, ടി.ആർ. സോമൻ, കെ.വി. ജോയി, രാമ വർമ രാജ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഗ്ലാഡ്വിൻ ജോർജ് (പ്രസിഡന്റ്)​, ജോമോൻ തോമസ് (ജനറൽ സെക്രട്ടറി)​, ബാബു സലിംകുമാർ (ട്രഷറർ)​ എന്നിവരെ തിരഞ്ഞെടുത്തു.