
4 പേർക്ക് തെരുവ് നായയുടെ കടിയേറ്റു
കട്ടപ്പന :കഞ്ചിയാർ ലബ്ബക്കടയിലും പരിസരങ്ങളിലും ഭീതി വിതച്ച് തെരുവ് നായ്ക്കൾ. സ്‌കൂൾ വിദ്യാർത്ഥിയടക്കം നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. നാളുകളായി മേഖല തെരുവ്നായ ഭീഷണിയിലാണ്. രാവിലെയും വൈകുന്നേരങ്ങളിലും അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളാണ് അക്രമണം നടത്തുന്നത്.ഞായറാഴ്ച ലാബ്ബക്കടയിൽ വെച്ച് കാഞ്ചിയാർ സ്വദേശി അഖിൽ എന്ന യുവാവിന് തെരുവ് നായയുടെ കടിയേറ്റു. തുടർന്ന് ഇന്നലെ രാവിലെ പെരിയൻകവലയിൽ വച്ച് പരീക്ഷ എഴുതാൻ പോയ പ്ലസ് ടു വിദ്യാർത്ഥി മരുതങ്കൽ സൗമ്യ ബാബുവിനും,സുമ കെ എം പച്ചനാംകുഴിയിലിനും തെരുവ്നായയുടെ കടിയേറ്റു .സൗമ്യ ബാബുവിന്റെ കാലിന് മാരകമായി പരിക്കേറ്റു. സുമ കെ എം ന്റെ ന്റെ കൈക്കും . റോയ് എവറസ്റ്റിന്റെ കാലിനുമാണ് കടിയേറ്റത് .
മൂവരെയും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തെരുവ് നായയുടെ അക്രമണം അറിഞ്ഞ് സ്ഥലത്തേക്ക് എത്തിയ കാഞ്ചിയാർ പഞ്ചായത്ത് അംഗം റോയി എവറസ്റ്റിനും സ്വരാജിൽ വെച്ച് കടിയേറ്റു.
പേവിഷബാധയുണ്ടെന്ന്
നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ,ആശുപത്രി, ദേവാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ ഉള്ള മുകളിലാണ് തെരുവ്നായ ഭീഷണി ഉയർത്തുന്നത് . അക്രമണം നടത്തിയ തെരുവ് നായക്ക് പേവിഷബാധിയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.വിഷയത്തിൽ സർക്കാരിന്റെ അടിയന്തര നടപടി ഉണ്ടാവണമെന്ന ആവശ്യവും ശക്തമാണ് .
മുന്നറിയിപ്പുമായി
പഞ്ചായത്ത്
തെരുവുനായ ശല്യം രൂക്ഷമായതോടെ മുന്നറിയിപ്പുമായി കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് . വീടുകളിൽ നിന്നും അലക്ഷ്യമായി നായ്ക്കളെ ഇറക്കിവിടുന്നത് പരിശോധിക്കാൻ പഞ്ചായത്തും ആരോഗ്യവകുപ്പും സ്‌ക്വാഡ് രൂപീകരിച്ചു , നായ്ക്കളെ തുരത്തുന്നതിന് കർമ്മപദ്ധതി ആവിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും നിലവിൽ ആളുകൾ ജാഗ്രത പാലിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിൽ അറിയിച്ചു.