നെടുങ്കണ്ടം: എം.ഇ.എസ് കോളേജിന്റെ ആഭിമുഖ്യത്തിൽ യുവതീ യുവാക്കൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായിട്ടുള്ള വിമുക്തി ക്ലബ്ബിന്റെ 2024- 25 വർഷത്തെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോക്ടർ അജിംസ് പി. മുഹമ്മദ് നിർവ്വഹിച്ചു. ഉടുമ്പൻചോല എക്‌സൈസ് റീജിയണൽ ഓഫീസിലെ വിമൻ സിവിൽ എക്‌സൈസ് ഓഫീസറായ മായ .എസ് കുട്ടികൾക്ക് 'ലഹരി വിമുക്ത സമൂഹത്തിലേക്ക് ഒരു കാൽവെപ്പ് ' എന്ന പേരിലുള്ള ബോധവത്കരണ ക്ലാസെടുത്തു. വിമുക്തി കോളേജ് കോർഡിനേറ്റർ അനൂപ് നസീർ സ്വാഗതവും വിമുക്തി സ്റ്റുഡന്റ് കോർഡിനേറ്റർ ശിവപ്രസാദ് നന്ദിയും പറഞ്ഞു.