കട്ടപ്പന: പള്ളികവല സ്‌കൂൾ കവല ബൈപ്പാസ് റോഡിൽ സെന്റ് ജോൺസ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന കാറുകളിലേക്ക് നിയന്ത്രണം നഷ്ടമായ വാഹനം ഇടിച്ചു കയറി.സ്‌കൂൾ കവല ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം പാതയോരത്ത് നിർത്തിയിട്ടിരുന്ന രണ്ടു വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കട്ടപ്പന ഇരുപതേക്കർ സ്വദേശിയുടെ വാഹനമാണ് അപകടം ഉണ്ടാക്കിയത്. അപകടത്തിൽ നെടുങ്കണ്ടം സ്വദേശിയുടെയും തൊടുപുഴ സ്വദേശിയുടെയും വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവസ്ഥലത്ത് പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.