മൂന്നാർ : സുഹൃത്തിന്റെ സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ ജീപ്പിൽ നിന്ന് തെറിച്ചുവീണ്
യുവാവ് മരിച്ചു. സൈലന്റ് വാലി ഫാക്ടറി ഡിവിഷനിൽ മരിയദാസാണ് (47) മരിച്ചത്. ഇയാളുടെ സുഹൃത്ത് ശനിയാഴ്ച മരിച്ചിരുന്നു. മൂന്നാർ ശാന്തിവനത്തിലെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് ഞായറാഴ്ച വൈകിട്ടോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം. മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രവീൺ, പ്രദീപ്. സംസ്കാരം നടത്തി.