​മ​ണ​ക്കാ​ട് : കൃ​ഷി​ഭ​വ​ന്റെ ​ ആ​ഭി​മു​ഖ്യ​ത്തി​ൽ​ ഇന്ന് മുതൽ ​ 1​4​​ വ​രെ​ അ​രി​ക്കു​ഴ​ അരിക്കുഴ സർവ്വീസ് സഹകരണബാങ്ക് അ​ങ്ക​ണ​ത്തി​ൽ​ വ​ച്ച് ഓ​ണ​സ​മൃ​ദ്ധി​ -​ ഓ​ണ​ച്ച​ന്ത​ ന​ട​ത്തും.​ഇന്ന് ​ ഉ​ച്ച​ക​ഴി​ഞ്ഞ് ​2​ ന് ബാങ്ക് അ​ങ്ക​ണ​ത്തി​ൽ​ ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ഷൈ​നി​ ഷാ​ജി​യു​ടെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ന​ട​ക്കു​ന്ന​ ച​ട​ങ്ങി​ൽ​ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി​.എ​സ് ജേ​ക്ക​ബ് ഓ​ണ​ വി​പ​ണി​യു​ടെ​ ഉ​ദ്ഘാ​ട​നം​ നി​ർ​വ​ഹി​ക്കും. അ​രി​ക്കുഴ​ സർവ്വീസ് സഹകരണബാങ്ക് പ്ര​സി​ഡ​ന്റ്‌​ ടോ​ണി​ കു​ര്യാ​ക്കോ​സ് ആ​ദ്യ​ വി​ല്പ​ന​ ന​ട​ത്തും.​ക​ർ​ഷ​ക​രു​ടെ​ പ​ക്ക​ൽ​ നി​ന്നും​,​ വ​ട്ട​വ​ട​-​കാ​ന്ത​ല്ലൂ​ർ​-​മ​റ​യൂ​ർ​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്നും​ സം​ഭ​രി​ച്ച​തുമായ ​ വി​വി​ധ​യി​നം​ ഫ്ര​ഷ് പ​ച്ച​ക്ക​റി​ക​ൾ​,​ തേ​ങ്ങ​,​ ചേ​ന​,​ വാ​ഴ​ക്കു​ല​,​ മ​റ​യൂ​ർ​ ശ​ർ​ക്ക​ര​ മു​ത​ലാ​യ​വ​ പൊ​തു​വി​പ​ണി​ വി​ല​യേ​ക്കാ​ളും​ 3​0​ശതമാനം ​ കു​റ​ഞ്ഞ​ വി​ല​യി​ൽ​ ഓ​ണ​ച്ച​ന്ത​യി​ൽ​ നി​ന്നും​ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കു​ന്ന​താ​ണ്. ഗ്രീ​ൻ​ പ്രോ​ട്ടോ​ക്കോ​ൾ​ പാ​ലി​ക്കേ​ണ്ട​തി​നാ​ൽ​ പ​ച്ച​ക്ക​റി​ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ ക​ഴി​വ​തും​ ക​വ​ർ​/​ക്യാ​രി​ ബാ​ഗു​ക​ൾ​ കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.