പീരുമേട്: ഹെലിബറിയാ വള്ളക്കടവ് പുതുവലിൽ വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ അക്രമണം
കുന്നും പുറത്ത് തങ്കച്ചന്റെ വീടിന് നേരെയാണ് ആക്രമം ഉണ്ടായത്.
സംഭവുമായി ബന്ധപ്പെട്ട് പീരുമേട് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഒന്നുമായില്ലന്നും തങ്കച്ചൻ പറയുന്നു.
രണ്ടാമത്തെ പ്രാവശ്യമാണ് ഈ വീടിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമം ഉണ്ടാകുന്നത്.
തങ്കച്ചൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. തങ്കച്ചൻതനിച്ചാണ് ഇവിടെ താമസിക്കുന്നത്. നിലവിൽ വീടിന്റെ മേൽകൂര മേഞ്ഞ ഷീറ്റ് ഉൾപ്പടെ കല്ല് എറിഞ്ഞ് തകർത്തി രിക്കുകയാണ്.