പീരുമേട്: ലയങ്ങളുടെ നവീകരണത്തിന് വേണ്ടി പീരുമേട് ലേബർ ഓഫീസറുടെ നേതൃത്വത്തിൽ ആരംഭിച്ച കണക്കെടുപ്പ് എങ്ങും എത്തിയില്ല. രണ്ടാഴ്ച കഴിഞ്ഞിട്ടും എത്ര ലയങ്ങൾ നവീകരിക്കണം എന്ന കണക്കുകൾ ഇതുവരെയും ലഭ്യമായിട്ടില്ല. പീരുമേട് താലൂക്കിലെ പുട്ടി കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ ലയങ്ങളുടെ നവീകരണത്തിന്റെ ലിസ്റ്റ് തയ്യാറാക്കാൻ. ആഗസ്റ്റ് 24 ന് ചേർന്ന യോഗത്തിലായിരുന്നു തീരുമാനിച്ചത്. പീരുമേട്ടിലെ പ്രതികൂല കാലാവസ്ഥ ഇതിന് പ്രതിസന്ധി സൃഷ്ടിക്കുന്നു.
പൂട്ടി കിടക്കുന്ന തോട്ടങ്ങളുടെ കണക്കെടുക്കുന്നതിനുവേണ്ടി പീരുമട് റ്റീ കമ്പനി,കോട്ടമല എസ്റ്റേറ്റ്, തുടങ്ങിയ തോട്ടങ്ങളുടെ ലയങ്ങളുടെ കണക്ക് ലേബർ ഓഫീസിൽ നിന്നാണ് എടുക്കേണ്ടിയിരുന്നത്. എം.എം ജെ. കമ്പനിയുടയും കണക്കുകളും ലേബർ ഓഫീസിൽ നിന്ന് വേണം എടുക്കാൻ.

ഒരു വർഷമായി നിരവധി ലയങ്ങൾ തകർന്ന് നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.
പീരുമേട് ലേബർ ഓഫീസിൽ താലൂക്കിലെ മുഴുവൻ തോട്ടം മാനേജ്‌മെന്റിന്റെയും തൊഴിലാളി പ്രതിനിധികളുടെയും യോഗം വിളിച്ചു ചേർത്തിരുന്നു. യോഗത്തിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ തകർന്ന് വീണുള്ള അപകടങ്ങൾ വർദ്ധിക്കുമ്പോഴും അറ്റകുറ്റപ്പണികൾ ഉൾപ്പടെയുള്ളവ മുടങ്ങുന്ന സാഹചര്യമാണുള്ളത്.
പീരുമേട്ടിലെ തോട്ടങ്ങളിൽ തൊഴിലാളികളുടെ താമസവും ജീവിതവും സുരക്ഷിതമല്ലാത്ത അവസ്ഥയിലയയ്ക്ക് അനുദുനം മാറുകയാണ്. കാലവർഷം ശക്തിപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിൽ തുടർന്നും അപകടം ഉണ്ടാകുമെന്ന ആശങ്ക വ്യാപകമാണ്.ഈ സാഹചര്യത്തിലാണ് പ്രശ്നത്തിൽ അടിയന്തര നടപടിക്ക് ലേബർ വകുപ്പ്തയ്യാറായത്.

=രണ്ടാഴ്ച മുൻപ് പീരുമേട് ലേബർ ഓഫീസിൽ പീരുമേട് താലൂക്കിലെ മുഴുവൻ തോട്ടങ്ങളിലെ മാനേജ്‌മെന്റിന്റെയും, തൊഴിലാളി പ്രതിനിധികളുടെയും യോഗം പീരുമേട് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ ദിനേശൻ വിളിച്ചു ചേർത്തിരുന്നു.

രേഖകൾ

ഹാജരാക്കണം

പീരുമേട്: സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികളുടെ കുടിശ്ശിക അനുകൂല്യങ്ങൾ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് മുഖേന പട്ടികയിൽ ഉൾപ്പെട്ട തൊഴിലാളികളുടെബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്തുവരികയാണ്. ഇതിൽ പീരുമേട് ടീ കമ്പനി, എം.എം.ജെ പ്ലാന്റേഷൻ എന്നീ തോട്ടങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ അക്കൗണ്ട് വിവരങ്ങൾ പൂർണ്ണമല്ലാത്തതിനാൽ തുക കൈമാറുന്നതിൽ കാലതാമസം നേരിടുന്നുണ്ട്.മരിച്ച തൊഴിലാളികളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റും, നൽകേണ്ടതായിട്ടുണ്ട്. ഇത്തരത്തിൽ രേഖകൾ നൽകാനുള്ള തൊഴിലാളികൾ പീരുമേട് പ്ലാന്റേഷൻ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായോ(8547655321,04869233878) കോട്ടയത്തുള്ള ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസിന്റെ കാര്യാലയവുമായോ ബന്ധപ്പെടണംഫോൺ.0481256672.