രാജാക്കാട്:കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ രാജാക്കാട് യൂണിറ്റ്,വനിതാ വിംഗ്,കാരുണ്യ എസ് എച്ച് ജി എന്നിവയുടെ നേതൃത്വത്തിൽ ഓണോത്സവം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ഓണാഘോഷ മത്സരങ്ങളും ഓണ സദ്യയും നടത്തി.മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.സംഘടന അംഗങ്ങൾ ചേർത്ത് രൂപികരിച്ച കാരുണ്യ എസ്.എച്ച്. ജി യുടെ ഉദ്ഘാടനവും നടത്തി.യൂണിറ്റ് പ്രസിഡന്റ് വി.കെ രാജീവ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് എം.എസ് അജി ഓണോത്സവം ഉദ്ഘാടനം ചെയ്തു.സ്വയം സഹായ സംഘത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷും ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം രാജാക്കാട് എസ് എച്ച് ഒ വി.വിനോദ് കുമാറും
ലഘുനിക്ഷേപ പദ്ധതി ഉദ്ഘാടനം ബ്ലോക്ക് മെമ്പർ കിങ്ങിണി രാജേന്ദ്രനും നിർവ്വഹിച്ചു.സംഘം പ്രസിഡന്റ്
കെ.എം ജോർളി സ്വാഗതവും വനിതാ വിംഗ് പ്രസിഡന്റ് മായ സുനിൽ നന്ദിയും പറഞ്ഞു. യൂണിറ്റ് സെക്രട്ടറി പി.ജെജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സന്തോഷ് പാൽകോ,പി.എ ജോൺ,ജോഷി കന്യാക്കുഴി, കെ.സുനിൽ,ടൈറ്റസ് ജേക്കബ്ബ്, സിന്ധു ബിനീഷ് എന്നിവർ പ്രസംഗിച്ചു.