
തൊടുപുഴ :താലൂക്ക് റൂറൽ മർച്ചന്റ്സ് വെൽഫെയർ സഹകരണ സംഘത്തിന്റെ ഓണ വിപണി ഉദ്ഘാടനം സംഘം പ്രസിഡന്റ് ജയകൃഷ്ണൻ പുതിയേടത്ത് ഇടവെട്ടി എൻഎസ്എസ് കരയോഗം പ്രസിഡന്റ് എം കെ നാരായണമേനോന് ആദ്യ വില്പന നൽകി നിർവഹിച്ചു. സംഘം വൈസ് പ്രസിഡന്റ് സാജു കുന്നേമുറി സ്വാഗതമാശംസിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സുജാത ശിവൻ നായർ, ഷീജ നൗഷാദ്, മെസ്‌കോസ് ഭരണസമിതി അംഗങ്ങളായ സി .എസ് ശശീന്ദ്രൻ, ഷാജി ഞാളൂർ, നിമ്മി ഷാജി , സെക്രട്ടറി അജ്മൽ എം അസീസ് തുടങ്ങിയവർ പ്രസംഗിച്ചു. ഇടവെട്ടി മുണ്ടക്കൽ ബിൽഡിങ്ങിൽ ആണ് ഓണവിപണി പ്രവർത്തിക്കുന്നത്.