നാടുകാണി: അന്താരാഷ്ട്ര സാക്ഷരതാ ദിനത്തോട് അനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ടാസ്‌ക് ആന്റി റാഗിംഗ്, ആന്റി ഡ്രഡ് സെല്ലുകളും സംയുക്തമായി ട്രൈബൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ നിയമ സാക്ഷരതാ പരിപാടി നടത്തി. സിവിൽ ജഡ്ജിയും ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ അരവിന്ദ് ബി. എടയോടി ഉദ്ഘാടനം ചെയ്തു. കോളേജ്പ്രി ൻസിപ്പാൾ രാജേഷ് കെ. അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പ്രേംജി സുകുമാർ, ആന്റി റാഗിംഗിനെക്കുറിച്ചു സിവിൽ എക്‌സൈസ് ഓഫീസർ ടിറ്റോ മോൻ ചെറിയാൻ ആന്റി ഡ്രഗ്സ് എന്നീ വിഷയങ്ങളിലും ക്ലാസെടുത്തു. ഇക്കണോമിക്സ് വിഭാഗം അസി.പ്രൊഫസർ ഡോ.മനോഹരൻ എൻ.കെ സ്വാഗതവും,കെമിസ്ട്രി വിഭാഗം അസി.പ്രൊഫസർ ഗോപിക എം. നന്ദിയും പറഞ്ഞു.