mes
ഓണകിറ്റ് വിതരണം

നെടുങ്കണ്ടം :എം.ഇ.എസ് . കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ പാമ്പാടുംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. പാമ്പാടുംപാറ പഞ്ചായത് പ്രസിഡന്റ് പി. ടി. ഷിഹാബ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി. എച്ച്. സി യിലെ ഡോ. വി. കെ. പ്രശാന്ത് , ഡോ. മിലി എന്നിവർ പങ്കെടുത്ത യോഗത്തിൽ വൈസ് പ്രിൻസിപ്പൽ അബ്ദുൾ റസാഖ് , വാർഡ് മെമ്പർമാരായ ജോസ് തെക്കേക്കുറ്റ്, ജോയമ്മ അബ്രാഹം, ഹെൽത്ത് ഇൻസ്‌പെക്ടർ, തമന്ന ഭായി എ, ബ്ലോക്ക് മെമ്പർ ബേബിച്ചൻ ചിന്താർമണി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർമാരായ മുംന നാസർ, അഭയദേവ് എം. എന്നിവർ പ്രസംഗിച്ചു.