തൊടുപുഴ:ദീനദയ സോഷ്യൽ ഡെവലപ്‌മെന്റ് സൊസൈറ്റി നടത്തുന്ന ഓണം വിപണനമേള തൊടുപുഴയിൽ ആരംഭിച്ചു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻവശത്തായി ആരംഭിച്ച ഓണംമേള മർച്ചന്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് പ്രീത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്പന വാർഡ് കൗൺസിലർ ജയലക്ഷ്മി ഗോപൻ നിർവഹിച്ചു. നഗരസഭ മുൻ ചെയർമാൻ ബാബു പരമേശ്വരൻ, സൊസൈറ്റി സെക്രട്ടറി എം.എൻ. അംബുജാക്ഷിയമ്മ, ട്രസ്റ്റ് ചെയർമാൻ പി.എൻ.എസ്. പിള്ള, സൊസൈറ്റി അംഗം സിനി സജി എന്നിവർ പ്രസംഗിച്ചു.
ശുദ്ധമായ നാടൻ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ ഉപ്പേരികൾ,പായസങ്ങൾ, അച്ചാറുകൾ, നാടൻ പലഹാരങ്ങൾ എന്നിവ മേളയിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. 14ന് മേള സമാപിക്കും.