കുമളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിംങ് കുമളി യൂണിറ്റിന്റെ ഓണാഘോഷ പരിപാടികൾ ഇന്ന് നടക്കും.കുമളി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ വനിതാവിങ് യൂണിറ്റ് പ്രസിഡന്റ് കുസമം ജോസിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ആൻസി ജെയിംസ് പരിപാടികൾ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് ജനറൽ സെക്രട്ടറി ബിനു ഷിജു സ്വാഗതം പറയും.കെ. വി വി. ഇ.എസ് യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം ഓണ സന്ദേശം നൽകും. ജില്ലാ , യൂണിറ്റ് ഭാരവാഹികളായ ഷിബു . എം. തോമസ്, ജോയി മേക്കുന്നിൽ,വി കെ ദിവാകരൻ,ഫിറോസ് ഖാൻ,വി ആർ ഷിജു,സനൂപ് സ്‌കറിയ, അബ്ദുൽ സുൽഫിക്കർ , ഷീന സാജു തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തുന്നു.തുടർന്ന് വനിതകൾക്ക് വേണ്ടിയുള്ള വിവിധ കലാ മത്സരങ്ങൾ നടക്കും.ഓണാഘോഷ പരിപാടികളുടെ ഭാഗമായി വിഭവ സമൃദ്ധമായ ഓണസദ്യയും അത്തപ്പൂക്കളവും ഓണപ്പാട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.