
കട്ടപ്പന :അംഗൻവാടിയിൽ പോകുന്ന കുരുന്നുകൾക്ക് ഓണസമ്മാനമായ 'ഓണപ്പെട്ടി'യുടെ ഉദ്ഘാടനം മറ്റപ്പള്ളി അംഗൻവാടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രൈമറി വിഭാഗം അദ്ധ്യാപിക ലിൻസി ജോർജാണ് സ്‌കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെയും പി .ടി എ യുടെയും നേതൃത്വത്തിൽ സ്‌കൂളിന് സമീപമുള്ള അംഗൻവാടികളിലെ കുട്ടികൾക്ക് 'ഓണപ്പെട്ടി' ഓണസമ്മാനമായി നൽകിയത് .ഓണപ്പെട്ടിയിൽ ഓണക്കോടി ,മധുര പലഹാരങ്ങൾ, പെൻസിലുകൾ ,റബർ , കട്ടർ, കളർ പെൻസിലുകൾ, സോഷ്യൽ സർവീസ് സ്‌കീം കുട്ടികൾ നിർമ്മിച്ച നോട്ട്പാഡ്,എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ ആറ് വാർഡുകളിലായി 14 അംഗൻവാടികളിലെ നൂറ്റിയിരുപത് കുട്ടികൾക്കാണ് സമ്മാനപ്പെട്ടി നൽകിയത്.
വാഴൂർ എംഎൽഎ സോമൻ മുഖ്യപ്രഭാഷണം നടത്തി . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ തങ്കമണി സുരേന്ദ്രൻ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ സ്‌നേഹ സേവ്യർ ,കെ കെ രാധാമണി, സ്‌കൂൾ പ്രിൻസിപ്പാൾ കെ.എൽ സുരേഷ് കൃഷ്ണൻ,ഹെഡ്മാസ്റ്റർ ഷിനു മാനുവൽ ,പിടിഎ പ്രസിഡണ്ട് പ്രിൻസ് മറ്റപ്പള്ളി,ജയ്‌മോൻ കോഴിമല,ലിൻസി ജോർജ് എന്നിവർ പ്രസംഗിച്ചു.വിവിധ അംഗൻവാടികളിലെ അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു .