maharani
മടക്കത്താനം അസ്സീസ്സി സ്‌നേഹവീട്ടിൽ തൊടുപുഴ മഹാറാണിയിലെ സ്റ്റാഫും, സിനിമ രംഗത്തെ പ്രതിഭകളും ഒത്തു ചേർന്ന് ഓണം ആഘോഷിച്ചപ്പോൾ

തൊടുപുഴ: മനം നിറയ്ക്കും സ്‌നേഹവീട്ടിൽ മനം നിറയും ഓണക്കോടിയമായി മഹാറാണി വെഡിങ് കളക്ഷൻസ്, തൊടുപുഴ

ഈ ഓണത്തിന് മഹാറാണി വെഡ്ഡിങ് കളക്ഷൻസ് ജനങ്ങളിലേക്കെത്തുന്നത് മനസ് നിറയും കളക്ഷനുമയാണ്.

തുടക്കകാലം മുതൽക്കു തന്നെ സമൂഹനന്മക്കായി നിരവധി കാര്യങ്ങൾ ഒരു ബ്രാൻഡ് എന്ന നിലയിൽ മഹാറാണി ചെയ്തു വരുന്നുണ്ട്. ഈ ഓണം സമൂഹത്തിലെ അശരണർക്കും ആലംബഹീനർക്കും ഒറ്റപ്പെട്ടവർക്കും, മാനസിക ദൗർബല്യം സംഭവിച്ചവരുടെയും ഒപ്പമാണ് മഹാറാണി വെഡ്ഡിങ് കളക്ഷൻസ് ആഘോഷിച്ചത്. മടക്കത്താനത്തുള്ള അസ്സീസ്സി സ്‌നേഹവീട് എന്ന കേന്ദ്രത്തിൽ വെച്ചാണ് മഹാറാണിയിലെ സ്റ്റാഫും, സിനിമ രംഗത്തെ പ്രതിഭകളും ഒത്തു ചേർന്ന് ഓണം ആഘോഷിച്ചത്. പ്രമുഖ സിനിമ കലാകാരന്മാരായ സിജോയ് വർഗീസ്സ്, സരയു, പുതു തലമുറയിലെ തരംഗമായ അന്ന കാതറീന, മഹാറാണി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ റിയാസ് വി.എ തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖരും സന്നിഹിതരായിരുന്നു.ഓണാഘോഷത്തോടനുബന്ധിച്ചു സ്‌നേഹവീട്ടിലെ എല്ലാ അംഗങ്ങൾക്കും ഓണക്കോടിയും ഓണസദ്യയും നൽകിയാണ് മഹാറാണി വെഡ്ഡിങ് കളക്ഷൻസ് ടീം മടങ്ങിയത്.