കോടിക്കുളം: പഞ്ചായത്തിലെ നാലാം വാർഡിൽ ഒഴിവുള്ള ആശാപ്രവർത്തകയുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. വിവാഹിതരോ, വിവാഹബന്ധം വേർപ്പെടുത്തിയവരോ, വിധവകളോ, അവിവാഹിതരായ അമ്മമാരോ ആയിരിക്കണം. പ്രായപരിധി 45 വയസ്. എസ്.എസ്.എൽ.സി പാസായിരിക്കണം. ഇതേ വാർഡിലെ സ്ഥിരതാമസക്കാർക്കും ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുൻപരിചയമുള്ളവർക്കും മുൻഗണന. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ 19ന് വൈകിട്ട് മൂന്നിന് മുമ്പ് കോടിക്കുളം കുടുംബരോഗ്യ കേന്ദ്രത്തിൽ നൽകണം. ഫോൺ: 9746483433.