മൂലമറ്റം: അറക്കുളം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഓണ വിപണി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പഞ്ചായത്ത് പ്രസിഡന്റ് സുബി ജോമോൻ ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്കാവശ്യമായ പച്ചക്കറികൾ മിതമായ വിലയ്ക്ക് ഇവിടെ നിന്ന് ലഭിക്കും. ടൗണിൽ ജില്ലാ ട്രഷറിക്ക് എതിർവശത്തുള്ള കെട്ടിടത്തിലാണ് ഓണവിപണി പ്രവർത്തിക്കുന്നത്.