lorry
തൊമ്മൻകുത്തിൽ ലോറി കുഴിയിൽ വീണപ്പോൾ

തൊമ്മൻകുത്ത്: പോസ്റ്റ് ഓഫീസ് കവലയിൽ കുഴിമറ്റം കൂപ്പിൽ നിന്ന് തടി കയറ്റി വന്ന തടിലോറി താഴ്ന്നു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പൈപ്പിടാൻ കുഴിച്ചു മൂടിയ കുഴിയിലാണ് ലോറിയുടെ ടയർ താഴ്ന്നത്. തുടർന്ന് ഏറെ നേരം കരിമണ്ണൂർ- തൊമ്മൻ കുത്ത് റൂട്ടിൽ ബസ് ഗതാഗതം ഉൾപ്പെടെ മുടങ്ങി.